Friday 6 April 2018


ഡോ. ഒ.കെ അബ്ദുല്‍ അസീസ്


ഹിജാമയുടെ യുനാനി വശം.
പ്രധാന ആര്‍ട്ടറികളോ വെയ്‌നുകളോ കാര്യമായി മുറിപ്പെടുത്താതെ കാപ്പില്ലറീസിനെയാണ് ഹിജാമയില്‍ ഫോക്കസ് ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ രക്തക്കുഴലുകളിലെ flowing blood ശേഖരിക്കുന്നതിനു പകരം കാപ്പിലറീസ് ശാഖകളില്‍ നിന്ന് diffusion mechanism വഴി രക്തം ആഗിരണം ചെയ്ത് എടുക്കുകയാണ് ചെയ്യുന്നത്. ഈ കാപിലറി സര്‍കുലേഷന്റെ  പല ഭാഗങ്ങളിലും രക്തയോട്ടം സുഗമമല്ലാത്ത അവസ്ഥകള്‍ നീറ്റക്കെട്ട് കൊണ്ടോ മറ്റു സ്റ്റാഗ്‌നേഷന്‍ മൂലമോ ഉണ്ടാകാം. ഇവയെ റിലാക്‌സ് ചെയ്യുക എന്നത് ഹിജാമയിലൂടെ സംഭവിക്കുന്നു. ഇതില്‍ നിന്ന് രക്തദാനവും ഹിജാമയും തമ്മിലുള്ള അന്തരം മനസ്സിലാക്കാവുന്നതേ ഉള്ളൂ. 
കൂടാതെ ഹിജാമയിലൂടെ കിട്ടുന്ന രക്തത്തില്‍ നിര്‍ജ്ജീവ കോശങ്ങളും മറ്റും കൂടുതലായി കാണുന്നു എന്നത് പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ട കാര്യമാണ്.
തന്‍ഖിയ എ മവാദ്/ഗല്‍ബയെ ഖില്‍ത്
യുനാനിയുടെ അടിസ്ഥാന തത്വമനുസരിച്ച് നാല് Body Humours ആണ് ആരോഗ്യ രോഗാവസ്ഥകളുടെ പ്രാഥമിക പ്രഭവ കേന്ദ്രം. രക്തം, വാതം, കഫം, പിത്തം എന്നീ നാലില്‍ ഒന്നിന്റെയോ അധികത്തിന്റെയോ വിവിധ ഘടകങ്ങളിലുള്ള ശരിയായ അനുപാതത്തില്‍ വരുന്ന വ്യതിചലനവും അതുമൂലമുള്ള ഗല്‍ബ എ ഖില്‍ത് (morbid matter)ന്റെ  ചില കോശ ഭാഗങ്ങളിലുള്ള accumulation ഉം ആ ഭാഗത്തെ കാപിലറി സര്‍കുലേഷനെ ബാധിക്കാം. ഇതില്‍ morbid matter നെ നീക്കം ചെയ്യുക എന്ന ചികിത്സാ തത്വത്തില്‍ ഹിജാമ ഒരു ചികിത്സാ മാര്‍ഗമായി വരുന്നു.
ഇമാല എ മവാദ് (diversion of matter to associated organ):
ഇത് ഒരേ രക്തക്കുഴലിന്റെ വ്യത്യസ്ത ശാഖകള്‍ വഴി ബന്ധിപ്പിക്കപ്പെട്ട രണ്ട് അവയവങ്ങളുടെ/ഭാഗങ്ങളുടെ കാര്യത്തിലാണ് നടക്കുന്നത്.
ഇവിടെ ടാര്‍ഗറ്റ് ചെയ്യപ്പെടുന്ന അവയവത്തിന്റെ morbid matter നെ, ഈ അവയവത്തിലേക്കുള്ള രക്തചംക്രമണ വ്യവസ്ഥയുടെ മറ്റു ബ്രാഞ്ചുകളില്‍ ഹിജാമ ചെയ്യുക വഴി മറ്റൊരു ഭാഗത്തേക്ക് divert ചെയ്യുക എന്ന പ്രക്രിയയാണ് നടക്കുന്നത്. ഇതിലൂടെ തബിയ്യത് മുദബ്ബിര്‍ ബദന്‍ എന്ന സിദ്ധാന്തം വഴി ഖില്‍തിന്റെ (Humour) തബഇ കൈഫിയ്യത് (Homeostasis) കൈവരുന്നു.
ശാസ്ത്രീയത
ഈ പറഞ്ഞ തിയറികളെ മുഴുവന്‍ അലോപ്പതിക്ക് ശാസ്ത്രീയമായി കാണിച്ചു കൊടുത്താല്‍ മാത്രമേ അംഗീകാരമുള്ളൂ എന്നു പറഞ്ഞാല്‍ ശുദ്ധ അസംബന്ധം എന്നേ പറയേണ്ടൂ. കാര്യം, ഇന്ത്യാ രാജ്യത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ ആയുഷ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അംഗീകരിച്ചു പോരുന്ന ആയുര്‍വ്വേദ, ഹോമിയോ, യുനാനി, സിദ്ധ തുടങ്ങിയ വൈദ്യശാസ്ത്രങ്ങളൊന്നും അലോപ്പതിയുടെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ വിധിക്കപ്പെട്ടവയല്ല. എന്നല്ല കേരളത്തിലെ പല അലോപ്പതി ഡോക്ടര്‍മാരും ഇവയെ മൊത്തം കപട ശാസ്ത്രം എന്ന് വിശേഷിപ്പിക്കുന്നവരാണ്. എന്നിട്ടല്ലേ ഹിജാമയുടെ കാര്യം. 
മാത്രമല്ല ഈ മെഡിക്കല്‍ സിസ്റ്റങ്ങളുടെ സിദ്ധാന്തങ്ങളോ അവയിലെ ചികിത്സാ തത്വങ്ങളോ വിവിധ തെറാപ്പികളോ 'ശാസ്ത്രീയ'മാണ് എന്ന് തെളിയിക്കപ്പെട്ടതാണോ? ഈ സിസ്റ്റങ്ങളിലെല്ലാം എന്തുമാത്രം തെറാപ്പികള്‍ വേറെയുണ്ട്. ലീച്ചിംഗ് (അട്ട ചികിത്സ), venesection, ഉഴിച്ചില്‍ ഇവയൊന്നും പൂര്‍ണ്ണമായി ശാസ്ത്രീകരിക്കേണ്ടേ? അങ്ങനെ ശാസ്ത്രീയ ലേബല്‍ കിട്ടാത്തതു മുഴുവന്‍ എഴുതിത്തള്ളാന്‍ ഇവര്‍ക്കാരാണ് അധികാരം കൊടുത്തത്? അലോപ്പതിയില്‍ സര്‍ജറി നിര്‍ദേശിക്കുന്ന Cervical spondylosis, frozen shoulder, carpel tunnel syndrome തുടങ്ങിയ പല രോഗാവസ്ഥകളും സര്‍ജറിയില്ലാതെ, യുനാനി,  ആയുര്‍വേദം പോലുള്ള സിസ്റ്റത്തിലെ റെജിമിനല്‍ തെറാപ്പികളെ കൊണ്ട് മാറിയെടുക്കാമെന്ന് പഠിപ്പിക്കുകയും ക്ലിനിക്കലി പ്രാവര്‍ത്തികമാക്കി വരികയും ചെയ്യുന്നു. ഇതൊക്കെ ശാസ്ത്രീയമാണോ മിഷ്ടര്‍?
വിവിധ സിസ്റ്റങ്ങളുടെ ക്ലാസിക്കല്‍ വിഭവങ്ങളായ ഇത്തരം ചികിത്സാ മുറകളെയെല്ലാം അതാത് മെഡിക്കല്‍ സിസ്റ്റത്തില്‍ ഉള്‍പ്പെടുത്താന്‍ ക്ലിനിക്കല്‍ ലവലിലുള്ള വിവിധങ്ങളായ പരീക്ഷണ നിരീക്ഷണ അനുഭവ ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. സിലബസിന്റെ ഭാഗമായി മെഡിക്കല്‍ കോളേജുകളില്‍ പഠിപ്പിക്കാന്‍ അതിനു നിയോഗിക്കപ്പെട്ട expert body യുടെ പഠനങ്ങളും നടന്നിട്ടുണ്ട്. അതിനെയൊക്കെ ഒറ്റയടിക്ക് അങ്ങ് ഊതിക്കളയാം എന്നു വെച്ചാല്‍ അത്ര എളുപ്പമല്ല മിഷ്ടര്‍.
എന്നാല്‍ മോഡേണ്‍ സയന്‍സിനെ തള്ളിപ്പറയാനല്ല ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍സ് ശ്രമിക്കാറുള്ളത്. കാലാനുസൃതമായ മാറ്റങ്ങള്‍ പഠനങ്ങളിലൂടെ നടത്തി ക്ലാസിക്കല്‍ സംഹിതകളെല്ലാം ആധുനിക വല്‍കരിക്കാന്‍ ശ്രമിക്കാറാണ് പതിവ്. ഇപ്പോള്‍ തന്നെ യുനാനിയിലെ ഇന്ന് ഉപയോഗിക്കേണ്ട മരുന്നുകളെയെല്ലാം സ്റ്റാന്‍ഡേര്‍ഡൈസ് ചെയ്തു കഴിഞ്ഞു. റെജിമിനല്‍ തെറാപ്പികളുടേതും മറ്റും പഠനങ്ങള്‍ നിരന്തരം നടന്നുവരുന്നു. ഹിജാമയുടേതാണെങ്കില്‍ യുനാനി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലടക്കം നിരവധി പഠനങ്ങള്‍ നടന്നതും നടന്നു കൊണ്ടിരിക്കുന്നതുമാണ്. അതില്‍ പലതും നിങ്ങള്‍ക്ക് ഓണ്‍ലൈനില്‍ ലഭ്യവുമാണ്. അതായത് ക്ലാസിക്കല്‍ ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്ന ചികിത്സാ മുറകള്‍ അതാതു കാലത്തെ ശാസ്ത്ര കാഴ്ചപ്പാടുകള്‍ക്കനുസരിച്ച പഠനങ്ങളും ക്ലിനിക്കല്‍ ട്രയലുകളും നടത്തിയ ശേഷം indications ഉം cotnraindications ഉം ഒക്കെ രേഖപ്പെടുത്തിയാണ് അംഗീകരിക്കപ്പെടുന്നത്. യുനാനിയില്‍ ഹിജാമയും പുരാതന കാലത്തില്‍ നിന്ന് വ്യത്യസ്തമായി കാലാനുസൃത ശാസ്ത്ര കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് അപ്‌ഡേറ്റ് ചെയ്താണ് ഉപയോഗിച്ചു വരുന്നത്.
ഇവിടെ ഹിജാമ ചെയ്യുന്നത് ഒരു ഡോക്ടറുടെ നേതൃത്വത്തിലാണ്. രോഗിയുടെ vitals, history, present conditions, cotnraindications തുടങ്ങിയ മുഴുവന്‍ കാര്യങ്ങളും പ്രാഥമിക പരിശോധനയില്‍ ഉറപ്പു വരുത്തിയ ശേഷം പൂര്‍ണ്ണ സ്‌റ്റെറൈല്‍ മുന്‍കരുതലോടെ ചെയ്യുന്ന ഹിജാമയില്‍ ഇന്‍ഫോ ക്ലിനിക്കില്‍ പറഞ്ഞ രക്തജന്യ രോഗങ്ങളുടെ കാര്യവും വിളര്‍ച്ച പോലള്ളേ കാര്യങ്ങളും ഇന്‍ഫോ ക്ലിനിക്കില്‍ പറയാത്ത hypotension, vasovagal shock, anxitey, vomiting തുടങ്ങി പല കാര്യങ്ങളും കരുതിവെക്കപ്പെടുന്നുണ്ട്, മിഷ്ടര്‍. എന്നാല്‍ ഇതൊന്നും അറിയാതെ വാ.. കിടക്ക് ഒരു ഹിജാമ എടുക്കട്ടെ എന്ന് രക്തമൂറ്റ് നടത്തുന്ന വ്യാജ ലോബികള്‍ ഉള്ളതും അവയെ തടയേണ്ടത് ആവശ്യവുമാണ്.
ശാസ്ത്രീയ വശങ്ങള്‍
1.
ഹിജാമയുടെ പല പ്രധാന പോയിന്റുകളിലും ഹിജാമ ചെയ്യുന്നതോടെ ശരീരത്തിലെ autonomic nervous സിസ്റ്റത്തിന്റെ ഭാഗമായ sympathetic and parasympathetic nervous സിസ്റ്റത്തില്‍ താല്‍കാലിക stress and relax (cotnrolled temporary stress) മെത്തേഡിലൂടെ, nervous supply യിലൂടെ body functions നിയന്ത്രിക്കപ്പെടുന്ന ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുക വഴി ചികിത്സയില്‍ ഉപയോഗപ്പെടുത്തുന്നു.
2. പ്രത്യേകം ആസൂത്രണം ചെയ്തു അണുവിമുക്ത അവസ്ഥയില്‍ കൃത്രിമമായി ഉണ്ടാക്കുന്ന നിയന്ത്രിത മുറിവിനെ (planned sterile injury induced under sterile condition hijama) ഉപയോഗപ്പെടുത്തി ശരീരത്തിന്റെ innate immuntiy യെ ത്വരിതപ്പെടുത്തുന്നു. ഇവിടെ റിലീസ് ചെയ്യപ്പെടുന്ന antimicrobial peptides AMPs ഉം അതിലൂടെ ഉണ്ടാവുന്ന പ്രതി പ്രവര്‍ത്തനങ്ങളും വഴി ശരീരത്തിന്റെ പ്രതിരോധ പ്രവര്‍ത്തനത്തെ പുനരുജ്ജീവിപ്പിക്കുകയും ഈ പ്രക്രിയയെ ചികിത്സയില്‍ ഉപയോഗിക്കുകയുമാണ്.
3.ഹിജാമയുടെ sterile injury യിലൂടെ innate immune response വര്‍ധിപ്പിച്ച് epidermal growth factor ലൂടെ ശരീരത്തിന്റെ സെല്ലുലാര്‍ ഗ്രോത്ത് ഉദ്ദീപിപ്പിക്കുന്നു. ചില പ്രത്യേക ഹിജാമ പോയിന്റുകള്‍ (sunna point) parotid and submandibular glands നെ parsaympathetic branch വഴി സ്റ്റിമുലേറ്റ് ചെയ്യിക്കുന്നവയാണ്. ഇതിലൂടെ salivary EGF പ്രവര്‍ത്തനക്ഷമമാവുകയും അതു വഴി ചിലതരം erosions, ulcer പോലുള്ളവയുടെ ഹീലിങ്ങില്‍ സഹായകമാവുകയും ചെയ്യുന്നു. കൂടാതെ food trackലെ പല അവസ്ഥകളിലും EGF ന്റെ മെക്കാനിസത്തെ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നു.
ഇതുപോലെയുള്ള  പഠനങ്ങള്‍ ഇനിയും നടക്കേണ്ടിയിരിക്കുന്നു. അവ മോഡേണ്‍ ഡോക്‌ടേഴസിനും ആവാം.
4. ഹിജാമയിലൂടെ wbcs, antibodies തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളെ ഗുണകരമായി ചികിത്സയില്‍ ഉപയോഗപ്പെടുത്താം.
ഈ പറഞ്ഞവയെല്ലാം ശാസ്ത്രീയ പഠനങ്ങളിലേക്കുള്ള സൂചനകള്‍ മാത്രമേ ആവൂ. ഇനിയും മുന്നോട്ട് പോവേണ്ടതുണ്ട് എന്ന് അറിയാം. എന്നാലും ഒരു നിഷ്പക്ഷമതിക്ക് ശാസ്ത്രീയ വശം മനസ്സിലാക്കാന്‍ ഇവ ഉപകാരപ്രദമാവും എന്ന് വിശ്വസിക്കട്ടെ.
ഇന്ന് ഹിജാമയെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരില്‍ മോഡേണ്‍ ഡോക്‌ടേഴ്‌സ് നിരവധിയാണ്. കേരളത്തിനകത്തും പുറത്തും ഹിജാമ നടത്തുന്നവരും ചെയ്യുന്നവരും ചെയ്യിക്കുന്നവരും ആയ MBBS, BDS ബിരുദധാരികളെ പലപ്പോഴും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് (അതുകൊണ്ട് ഹിജാമ ശാസ്ത്രീയമാണെന്ന് വരുന്നില്ല എന്ന് ബോധ്യമുണ്ട്).
നിരവധി ക്ലിനിക്കല്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഹിജാമയുടെ വിശദീകരിക്കാന്‍ കഴിയാത്ത ഗുണങ്ങള്‍ ശാസ്ത്രീയതയുടെ മാത്രം പേരില്‍ തള്ളിക്കളയാന്‍ ആവില്ല. നൂറുകണക്കിന് അനുഭവസ്ഥര്‍ ഇതിനു തെളിവായി ഉണ്ട്. ശാസ്ത്രീയമായി ഇനിയും പരിശോധിച്ച് തെളിയിക്കപ്പെടുമായിരിക്കും.
ഹിജാമയെ കുറിച്ച് അറിയേണ്ട ചില വസ്തുതകള്‍
·         ഹിജാമ ഒരു സര്‍വരോഗ സംഹാരിയൊന്നുമല്ല. മറ്റു ചികിത്സകള്‍ക്ക് ഒരു പൂര്‍ണ്ണ ബദലോ ആയിക്കൊള്ളണമെന്നില്ല.
·         ഹിജാമ മറ്റു ചികിത്സയുടെ കൂടെ ഏറിയോ കുറഞ്ഞോ ചികിത്സക്ക് ഫലം നല്‍കുന്ന ഒരു തെറാപ്പിയാണ്
·         രോഗമില്ലാത്ത അവസ്ഥയില്‍ ഹിജാമ കൊണ്ട് ശരീരത്തിന് റെജുവനേഷന്‍ ലഭിക്കുവാനും ആരോഗ്യത്തോടെ നിലനില്‍ക്കുവാനും സഹായിക്കും
·         ഹിജാമക്ക് വ്യക്തമായ indication ഉം cotnraindication ഉം ഉണ്ട്.
·         ഹിജാമ മറ്റു alternative treatment method പോലെതന്നെ പൂര്‍ണ്ണമായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതല്ല.
സാധാരണ ശരിയായി ഹിജാമ ചെയ്താല്‍ harmful complications ഒന്നും ഇല്ല. എങ്കിലും സാധ്യതയുള്ള complications ഇവയാണ്
·         Fear and anxitey
·         Hypotension
·         Vomiting on full stomach hijama
·         Vasovagal shock
·         Blood born diseases
·         Scars
·         Blisters
·         Bruises
·         Tissue damage
അപ്പോള്‍ പറഞ്ഞു വന്നത് ഇത്രേ ഉള്ളൂ മിസ്റ്റര്. 
ശാസ്ത്രീയതക്കപ്പുറത്ത് ഇനിയും പലതുമുണ്ട് ഈ ലോകത്ത് പ്രത്യേകിച്ച് ഇതുപോലുള്ള മെഡിക്കല്‍ സിസ്റ്റങ്ങളില്‍. അതില്‍ വിശ്വാസമില്ലാത്ത സമ്പൂര്‍ണ്ണ ശാസ്ത്ര വാദികള്‍ക്ക് ഇതൊക്കെ പ്ലാസിബൊ ആയിരിക്കാം. അവരുടെ അവകാശത്തെ മാനിക്കുന്നു. തല്‍കാലം ഹിജാമയും ആ പ്ലാസിബൊ എഫക്റ്റുകളുടെ കൂട്ടത്തില്‍ നിങ്ങള്‍ക്ക് എണ്ണാം. പക്ഷെ തങ്ങള്‍ക്ക് അപ്രാപ്യമായതൊക്കെ കെട്ടുകഥകളും അജ്ഞതയുമാണെന്ന് വിധിയെഴുതാന്‍ നിങ്ങള്‍ക്ക് അവകാശമില്ല മിസ്റ്റര്.



ശരീരത്തിലെ പ്രത്യേക ഭാഗങ്ങളിൽനിന്ന് അശുദ്ധ രക്തം വലിച്ചെടുത്ത് പുറത്ത് കളയുന്ന ചികിത്സയാണ് ഹിജാമ അഥവ കപ്പിംഗ്എന്ന പേരിലറിയപ്പെടുന്നത്. മൃഗങ്ങളുടെ കൊമ്പ് കൊണ്ട് ചികിൽസ നടത്തിയിരുന്നതുകൊണ്ട് കൊമ്പ് ചികിത്സ എന്നും വിളിക്കുന്നു. ഹോർണിംഗ്, സക്കിംഗ് മെത്തേഡ്, ബ്ലഡ് സ്റ്റാറ്റിസ് ട്രീറ്റ്‌മെന്റ്, സുസിറ്റൻ ട്യൂബ് ട്രീറ്റ്‌മെന്റ് തുടങ്ങിയ പേരുകളിലും ഹിജാമ അറിയപ്പെടുന്നുണ്ട്. പുരാതന കാലഘട്ടത്തിൽ തന്നെ പല സംസ്‌കാരങ്ങളുടെയും ചികിത്സാ പാരമ്പര്യത്തിൽ ഈ ചികിൽസ രീതിക്ക് പ്രധാന സ്ഥാനമുണ്ടായിരുന്നു.
ഉത്ഭവവും വളർച്ചയും
വലിച്ചെടുക്കുക എന്ന അർത്ഥം വരുന്ന ഹജ്‌മ എന്ന അറബി വാക്കിൽ നിന്നാണ് ഹിജാമ എന്ന പദം ഉണ്ടായത്. നൈൽ നദി തീരത്തെ നിവാസികളാണ് കപ്പിംഗ് ചികിത്സാരീതി വ്യവസ്ഥാപിതമായി തുടങ്ങിയതെന്ന് കാണാം. പുരാതന ഈജിപ്‌ഷ്യൻ ലിഖിതങ്ങളിലും ഹിപ്പോക്രാറ്റസിന്റെ രചനകളിലും ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് പരാമർശങ്ങളുണ്ട്. ഈജിപ്തുകാർക്ക് ശേഷം ഗ്രീക്കുകാരും റോമക്കരും പിൻതുടരുകയും പിന്നീട് മധ്യകാലഘട്ടത്തിലാകെ വൻ പ്രചാരം നേടുകയും ചെയ്തു. കപ്പിംഗ് ചികിത്സ അതിന്റെ പാരമ്യത്തിലെത്തിയത് 19 നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലാണ്. ഈ ചികിത്സാ രീതി യൂറോപ്പിലാകെ ഗ്രാമീണ വൈദ്യന്മാർ പിന്തുടരുകയും ചെലവ് കുറവായതിനാൽ സാധാരണ ജനങ്ങൾക്ക് എളുപ്പത്തിൽ ചികിത്സ ലഭിക്കാൻ ഇടവരുകയും ചെയ്തു. നൂറ്റാണ്ടുകളിൽ യൂറോപ്പിലും അമേരിക്കയിലും വളരെയധികം പ്രചരിച്ചിരുന്നു. 1860 വരെ വിവിധ തരത്തിലുള്ള രോഗങ്ങൾക്ക് അമേരിക്കയിലേയും യൂറോപ്പിലെയും വൈദ്യശാസ്ത്രജ്ഞന്മാർ വെറ്റ്കപ്പിംഗ് നടത്തിയിരുന്നു. 
ചികിൽസ രീതികൾ
കൊമ്പ് വെക്കുന്ന ഭാഗങ്ങൾ രോഗത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. എന്നിരുന്നാലും ശരീരത്തിന്റെ പുറം ഭാഗം, കഴുത്ത്, ചെവികൾക്ക് പിറകിൽ, നട്ടെല്ലിന്റെ താഴ്ഭാഗം എന്നിവ പ്രധാന സ്ഥലങ്ങളാണ്. ശരീര ഭാഗങ്ങളിൽ കൊമ്പ് വെക്കുന്നത് ചില പ്രത്യേക ബിന്ദുക്കളിലാണ്. ഇത് രണ്ട് രീതിയിലാണ്. രോഗ ബാധിതമായ അവയവങ്ങൾക്ക് മുകളിൽ, അവയവത്തിന് വിദൂരമായ മറ്റു ബിന്ദുക്കളിൽ. ആവശ്യമെങ്കിൽ ഇവ രണ്ടും ഒരുമിച്ച് ചെയ്യാവുന്നതാണ്. കൊമ്പ് വെക്കൽ ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളുക, രക്തചംക്രമണം വർധിപ്പിക്കുക, കോശങ്ങളിലെ അസിഡിറ്റി കുറക്കുക, രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുക, തലച്ചോറിലേക്കുള്ള രക്തസഞ്ചാരം വർധിപ്പിക്കുക തുടങ്ങിയ ഗുണങ്ങൾ പ്രദാനം ചെയ്യുന്നു. വ്രണങ്ങളിൽ നിന്ന് രക്തവും പഴുപ്പും വലിച്ചെടുക്കുന്നതിനും പാമ്പുകടിയേറ്റ ഭാഗത്ത് നിന്ന് രക്തവും വിഷാംശവും വലിച്ചെടുക്കുന്നതിനും ഹിജാമ ഉപയോഗിച്ചിരുന്നു. കത്തി ഉപയോഗിച്ച് ചെറിയ മുറിവുണ്ടാക്കി മൃഗങ്ങളുടെ പൊള്ളയായ കൊമ്പ് വെച്ച് രക്തം വലിച്ചെടുത്തായിരുന്നു ആദ്യ കാലത്ത് ഹിജാമ ചെയ്തിരുന്നത്. ഇന്ന് കൊമ്പിന് പകരം വാക്വം കപ്പുകളാണ് ഉപയോഗിക്കുന്നത്. രക്തം വലിച്ചെടുക്കാതെ കപ്പുകളിലെ മർദം ഉപയോഗിച്ച് ചികിത്സിക്കുന്ന രീതിയും നിലവിലുണ്ട്. രക്തസഞ്ചാരം സുഖകരമാക്കുകയും രക്തത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്ന ചികിത്സാ രീതിയാണ് ഹിജാമ തെറാപ്പി.
ചെറിയ കപ്പുകൾ ഉപയോഗിച്ച് അകത്തുള്ള വായു ഒഴിവാക്കി ശൂന്യത സൃഷ്ടിച്ചിട്ടാണ് ആധുനിക രീതിയിൽ രക്തം ശരീരത്തിൽ നിന്ന് വലിച്ചെടുക്കുന്നത്. ശരീരത്തിലെ നിശ്ചിത ഭാഗത്ത് ഒരു ചെറിയ വാക്വം മെഷിൻ ഉപയോഗിച്ച് രക്തത്തെ ഒരു പോയിന്റിൽ കേന്ദ്രീകരിക്കുന്നു. ഈ പ്രക്രിയ ശരീരത്തിന് വല്ലാത്ത സുഖാനുഭൂതി നൽകുന്നു. അതിന് ശേഷം ആ ഭാഗത്ത് ഒലിവ് എണ്ണ പുരട്ടി അവിടെ മസാജ് ചെയ്യുന്നു. അതിന് ശേഷം ബ്‌ളേഡ് ഉപയോഗിച്ച് ശരീരത്തിന്റെ നിശ്ചിത ഭാഗത്ത് ചെറിയ മുറിവുകളുണ്ടാക്കി, വാക്കം ഉപയോഗിച്ച് രക്തം ചെറിയ കപ്പുകളിൽ വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ഇപ്പോൾ ഇതിനെ കപ്പിംഗ് ചികിത്സ എന്ന് പറയുന്നത്.
ഹിജാമയും ഇസ്ലാമിക സമൂഹവും
കപ്പിംഗിന്റെ വളർച്ചയിൽ ഇസ്‌ലാമിക സമൂഹം ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട്. മധ്യകാല വൈദ്യശാസ്ത്ര വിജ്ഞാന കോശങ്ങളിൽ ഇതേക്കുറിച്ചും ഫിലബോട്ടമി, കോട്ടറൈസേഷൻ എന്നിവയെക്കിറിച്ചും വിശദീകരിക്കുന്നുണ്ട്. ഇബ്‌നു സീന, അൽസഹ്‌റാവി, അൽ റാസി, ഇബ്‌നു ഖൗഫ്, ഇബ്‌നു ഖയ്യിം എന്നിവർ ഈ മേഖലയിൽ വലിയ സംഭാവന നൽകിയ പണ്ഡിതരാണ്. കൊമ്പുവെക്കൽ ചികിത്സാ രീതി നബി(സ)യുടെ കാലത്തിന് മുമ്പ് തന്നെ അറബികൾക്കിടയിൽ നിലവിലുണ്ടായിരുന്നു. നബി(സ) സ്വയം അത് ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നെന്ന് ചരിത്രത്തിൽ കാണാം. പ്രവാചകൻ മുഹമ്മദ് നബി ഹിജാമ തെറാപ്പി ചെയ്യാൻ അനുയായികളെ ഉപദേശിച്ചിരുന്നു. അവിടുന്ന് അരുളി: നിങ്ങൾക്ക് ലഭിച്ച ഏറ്റവും നല്ല ചികിത്സയാണ് ഹിജാമ ചികിത്സ(ബുഖാരി) അതുകൊണ്ട് തന്നെ ഹിജാമയെ പ്രവാചക വൈദ്യം എന്ന നിലയിൽ ഇസ്ലാമിക സമൂഹത്തിൽ ചിലരെങ്കിലും കാണുന്നുണ്ട്.
ആഴ്ചയിലെ എല്ലാ സമയങ്ങളിലും എല്ലാ ദിവസങ്ങളിലും ഹിജാമ ചെയ്യാവുന്നതാണ്. എന്നാൽ ചന്ദ്രമാസത്തിലെ 17,19,21 എന്നീ ഒറ്റയായ ദിവസങ്ങളിൽ ആര് ഹിജാമ ചികിത്സ ചെയ്തുവോ അത് അയാൾക്ക് എല്ലാ രോഗത്തിനുമുള്ള ചികിത്സയാണെന്ന് നബി(സ) വ്യക്തമാക്കിയിട്ടുണ്ട് (സുനനു അബൂദാവൂദ്


Wednesday 18 January 2017


അക്യുപങ്ചറിനെറ മാസ്മരിക ലോകത്തേക്ക് നിങ്ങളെക്കൂടി ഞങ്ങള് ക്ഷണിക്കുകയാണ്.. പ്രപഞ്ചത്തോട് ചേര്ന്നുനില്ക്കുന്നതാണ് അക്യുപങ്ചറിനെറ ശൈലി.. പ്രകൃതി ജീവനം എന്നത് ഒരു മഹാസത്യവും വിസ്മയവുമാണ്. . ഈ പ്രപഞ്ചത്തിലെ സര്വ്വതും നിലകൊള്ളുന്നത് ഇണകളായിട്ടാണ്.. എന്നുവെച്ചാല് പരസ്പര പൂരിതമെന്നു സാരം.. അഥവാ ഒന്നിനെറ നിലനില്പ്പു മറ്റൊന്നിനെ ആശ്രയിച്ചിരിക്കുന്നുവെന്ന്.. അപ്പോള് ജോഡികളിലെ അസന്തുലിതാവസ്ഥ പല താളപ്പിഴകള്ക്കും വഴിവെക്കുന്നു.. ഇത് പ്രപഞ്ചത്തിന്റെയാകമാനം സിദ്ധാന്തമാണ്..അക്യുപങ്ചറ് ഇതിനെ YIN-YANG തിയ്യറി എന്ന് വിശേഷിപ്പിക്കുന്നു. രാവ്- പകല്, ആകാശം -ഭൂമി, ചൂട്-തണുപ്പ് ഉദാഹരണം..
ഇതുപോലെ, നമ്മുടെ ശരീരത്തിലെ ബാഹ്യ ആന്തരികാവയവങ്ങളും ജോഡികളാണ്..അവയുടെ അസന്തുലിതത്വം ശരീരത്തിലെ അസ്വസ്ഥതള്ക്കു ഹേതുവാകുന്നു..

ഹൃദയം - ചെറുകുടല്
കരള് - പിത്തസഞ്ചി
കിഡ്നി - മൂത്രസഞ്ചി
ശ്വാസകോശം - വന്കുടല്
പ്ലീഹ - ആമാശയം
ഹൃദയാവരണം - ട്രിപ്പ്ള് വാമര്

Wednesday 11 January 2017

അക്യുപങ്ചര് തരംഗമാവുന്നു.....


ജീവിതം ആസ്വാദ്യകരമാവുകയെന്നത് മനുഷ്യന്റെ സ്വപ്നമാണ്. അത് യാഥാര്ത്ഥ്യമാക്കാന് മനുഷ്യന് നെട്ടോട്ടമോടുന്നു.ജീവിതത്തിലെ സര്വ്വ സുഖങ്ങളും തനിക്കും താനിഷ്ടപ്പെടുന്നവര്ക്കും നല്കാനുള്ള തത്രപ്പാടില് അവന് എല്ലാം നഷ്ടപ്പെട്ടവനായി മാറുന്നു.. കൂട്ടത്തില് ആരോഗ്യഹീനനാവുകയും ചെയ്യുന്നു..ശാസ്ത്രം ഏറ്റവും കൂടുതല് സാങ്കേതിക മികവുപുലര്ത്തുന്ന ലോകത്ത് ആരോഗ്യ രംഗം ശുഷ്കിച്ചുകൊണ്ടിരിക്കുകയാണ്.. അന്പതു വര്ഷം മുന്പ് മനുഷ്യനുണ്ടായിരുന്ന ആരോഗ്യം, അത്യാധുനികത കൈവന്ന ലോകത്ത് അവന് ഇല്ലാതെ പോയിരിക്കുന്നു.സാങ്കേതികതയുടെ വളര്ച്ച, ആരോഗ്യപുഷ്ഠിയുടെ ഗ്രാഫ് കുത്തനെ കുറക്കുകയാണ് ചെയ്തത്.. എന്തുകൊണ്ട് ഇങ്ങനെ എന്ന് നാം ഒരുവേള ചിന്തിച്ചിട്ടുണ്ടോ.. അതിനുത്തരം നാം തന്നെ കണ്ടെത്തേണ്ടതുണ്ട്..
ആധുനിക വൈദ്യ ശാസ്ത്രം കച്ചവട വത്കരിക്കപ്പെട്ടു എന്നതാണു അതിനുള്ള എളിയ ഉത്തരം..
ഇന്ന്, എന്തിനും ആധുനിക വൈദ്യ ശാസ്ത്രത്തെയാണ് നാം അവലംബിക്കുന്നത്.. മനുഷ്യനിര്മ്മിതമായ എന്തും ഒരുപാട് പരിമിതികളില് നിലകൊള്ളുന്നവയാണ്.. ആധുനിക വൈദ്യ ശാസ്ത്രവും അങ്ങനെത്തന്നെ..മറ്റൊരുതരത്തില് പറഞ്ഞാല് ഒരുവിധത്തിലുമുള്ള പൂര്ണ്ണ രോഗശാന്തി നല്കാന് ആധുനിക വൈദ്യ ശാസ്ത്രത്തിനാവില്ല..രോഗങ്ങളോടുള്ള അതിന്റെ സമീപനത്തില് നിന്ന് അത് ബോധ്യമാണ്..ഒരു സംസ്കാരത്തിന്റെ ഭാഗമായാണ് 90 ശതമാനം ആളുകളും ആധുനിക വൈദ്യ ശാസ്ത്രത്തെ സമീപിക്കുന്നത്.. സ്ഫണികമായ ആശ്വാസം പൂര്ണ്ണമായ ശമനമാണെന്ന തെറ്റുദ്ധാരണ എല്ലായിടത്തും നിലനില്ക്കുന്നു.. രോഗങ്ങളുടെ പ്രകടനങ്ങളെ ചികിത്സിക്കുന്ന സമീപനമാണല്ലോ ആധുനിക വൈദ്യ ശാസ്ത്രത്തിന്റേത്.. ആ ലക്ഷണങ്ങള് അപ്രത്യക്ഷമാകുന്നിടത്ത് പൂര്ണ്ണ രോഗ ശാന്തി കൈവന്നതായി ജനം മനസ്സിലാക്കുന്നു..  ഇത് ഒരു തരത്തില് ജനത്തെ വിഢ്ഡികളാക്കുന്ന സമീപനമാണ്.. ആയുഷ്ക്കാലം മുഴുവന് മരുന്ന് ഫാക്ടറിയായി ജീവിക്കേണ്ടവരായി മാറിയിട്ടുണ്ട് നമ്മില് പലരും.. ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് നമ്മുടെ ശരീരമാണ്... ഒരു സൈഗോട്ടില് നിന്ന് രൂപം കൊണ്ട് ആവശ്യമായ പരുവത്തില് സൃഷ്ടീപൂണ്ട് ബാഹ്യമായ ഇടപെടലുകളില്ലാതെ വളര്ന്ന ഭ്രൂണത്തിനു സ്വയം പരിഹാര ശേഷിയുണ്ടെന്ന പ്രാഥമിക ബോധം നമുക്ക് അത്യാവശ്യമാണ്..സ്വശരീരത്തെ തിരിച്ചറിഞ്ഞാല് ദൈവത്തെ തിരിച്ചറിയാമെന്നത് വിസ്മരിച്ചിടത്തുനിന്നാണ് നാം ചൂഷണം ചെയ്യപ്പെട്ടു തുടങ്ങിയത്..


മാരകമായ പല വിഷങ്ങളുമടങ്ങിയതാണ് ആധുനിക വൈദ്യ ശാസ്ത്രത്തിലെ മരുന്നുകള്.. ഒാരോ മരുന്നും കൃത്യമായ പരീക്ഷണങ്ങള്ക്ക് ശേഷമായിരിക്കാം മനുഷ്യരിലെത്തുന്നത്.. പക്ഷെ, നമുക്ക് നല്കുന്ന മരുന്നുകളുടെ കോന്പിനേഷന് ഒരിക്കലും പരീക്ഷവിധേയമായിരിക്കില്ലല്ലോ... രോഗിയെ കാണുന്ന ഡോക്ടര് പല കൂട്ട് മരുന്നുകള് അപ്പോള് കുറിക്കുകയാണല്ലോ ചെയ്യുന്നത്..ഇവയെല്ലാംകൂടി ശരീരത്തിലുണ്ടാക്കുന്ന രാസ പ്രവര്ത്തനം ഒന്ന് ചിന്തിച്ചു നോക്കൂ.. പല രാസപദാര്ത്ഥങ്ങളും നിശ്ചിത അളവില് ചേര്ക്കാനുള്ള അനുമതി യേ ഉള്ലൂ.. അതിനര്ത്ഥം, കൂടിയ അളവിലുള്ള ആ രാസപദാര്ത്ഥം അപകടമാണെന്നല്ലേ... ചിന്തിക്കൂ...നിങ്ങളും നിങ്ങളുടെ കുടുംബവും രക്ഷപ്പെടും...

Friday 14 October 2016


കാഴ്ചകളാണോ നമ്മെ നയിക്കുന്നത്?
അല്ലെന്നാണ് എന്റെ വിശ്വാസം.... അതെന്താ അങ്ങനെയെന്നാവും നിങ്ങളുടെ സംശയം...
കാരണം, കാഴചകള് മടുപ്പുളവാക്കുന്നതുകൊണ്ടുതന്നെ.
ഒരേ കാഴ്ച നിത്യവും കാണാന് നാം എത്രപേര് കൊതിക്കുന്നുണ്ട്? വളരെ തുച്ഛം പേര് മാത്രം.. അല്ലേ..
ഞാന് പറയും ശ്വാസമാണ് നമ്മെ നയിക്കുന്നതെന്ന്... അല്ലെങ്കില് പ്രാണവായു ആണെന്ന്...
കാരണം, നാം ശ്വസിക്കുന്നതാണു നാം വിശ്വസിക്കുന്നത്. ആ വിശ്വാസമാണു നമ്മെ നയിക്കുന്നത്..

ഡോകടറെ കാണുന്നത് വരെയുള്ള രോഗിയുടെ വിശ്വാസം കാണുന്നതോടെ മറ്റൊന്നാകുന്നു.. അയാളുടെ വാക്കുകള് ശ്വസിക്കുകവഴി അത് രോഗിയുടെ വിശ്വാസമായി മാറുന്നു. .. ചുറ്റുപാടുകളില്നിന്നു നാം ശ്വസിക്കുന്നതും നമ്മുടെ വിശ്വാസമായി മാറുന്നു... അതുകൊണ്ടാണല്ലോ നല്ല ചുറ്റുപാടില് ജീവിച്ചവന്റെ വിശ്വാസം നന്നാകുന്നതും അപരന്റേത് മോശമാകുന്നതും.... ചിന്തിച്ചുനോക്കൂ....